Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്റെ ചികിത്സക്കായി മകളെ വിറ്റു

കറാച്ചി: മകന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ദരിദ്രരായ മാതാപിതാക്കള്‍ നാലുവയസ്സുകാരിയെ വിറ്റു. പാകിസ്താനില്‍ കറാച്ചിയ്ക്കടുത്തുള്ള ശിഖാപൂരിലാണ് സംഭവം. 12 വയസ്സുകാരനായ അബ്ദുള്‍ റഷീദിന്റെ ജീവന്‍ രക്ഷിയ്ക്കുന്നതിന് വേണ്ടി സര്‍ദാര്‍ ഖതൂണ്‍-മാസാരി മാഗര്‍ ദമ്പതികളാണ് ഇളയ മകള്‍ ഹസ്സീനയെ വിറ്റത്.

അപ്പ്‌ളാസ്റ്റിക് അനീമിയ എന്ന മാരകരോഗം ബാധിച്ച അബ്ദുള്‍ റഷീദിന്റെ ചികിത്സയ്ക്കായി വന്‍ തുക ചെലവ് വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. റഷീദിന് മജ്ഞ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്നും അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

പണം കണ്ടെത്താന്‍ പല വഴികളും നോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ഒടുവില്‍ ആറു മക്കളുള്ള ദമ്പതികള്‍ തങ്ങളുടെ ഇളയ മകളെ വിറ്റെങ്കിലും മകന്റെ ജീവന്‍ രക്ഷിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അയല്‍വീട്ടുകാര്‍ക്കാണ് ഇവര്‍ മകളെ വിറ്റത്. ഹസീന വലുതാകുമ്പോള്‍ അയല്‍ വീട്ടിലെ ഒരാണ്‍കുട്ടിക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കും. പെണ്‍കുട്ടിയെ ഈ വീട്ടുകാര്‍ക്ക് വിറ്റതിനാല്‍ പുറത്തൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാന്‍ സാധിയ്ക്കില്ല.

മകളെ വിറ്റ വകയില്‍ ഒരു ലക്ഷം രൂപ ലഭിച്ചെങ്കിലും അബ്ദുള്‍ റഷീദിന്റെ ചികിത്സാ ചെലവുകള്‍ക്ക് വരുന്ന തുക കേട്ട് ഈ കുടുംബം ഞെട്ടിയിരിക്കുകയാണ്. ഏകദേശം 15 ലക്ഷത്തോളം രൂപ ഓപ്പറേഷന് വേണ്ടി വരുമെന്നാണ് ഇവിടെത്തെ സ്വകാര്യ ആശുപത്രി അറിയിച്ചിരിയ്ക്കുന്നത്. ഇതിന് പുറമെ ഓരോ മാസവും തുടര്‍ ചികിത്സകള്‍ക്കായി 35000 രൂപ വേറെ കണ്ടെത്തണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+