ഹൈക്കമാന്റിന് വീണ്ടും ലീഡറുടെ പരാതിക്കത്ത്

ഈ നില തുടര്‍ന്നാല്‍ കാര്യങ്ങള്‍ പരസ്യമായി പറയേണ്ടിവരുമെന്ന് അദ്ദേഹം കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.സമവായത്തിന്റെ പേരില്‍ ഭാരവാഹിത്വം എ, വിശാല ഐ ഗ്രൂപ്പുകള്‍ വീതംവെച്ചെടുക്കുകയാണെന്നാണ് കരുണാകരന്റെ പരാതി.
ബൂത്ത്തലത്തില്‍ തന്നോടൊപ്പമുള്ളവര്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. എന്നാല്‍ മണ്ഡലം തലത്തില്‍ സമവായമെന്നു പറഞ്ഞ് അവഗണിക്കുകയാണെന്ന് കത്തില്‍ പറയുന്നു.
തര്‍ക്കമുള്ള ഫലങ്ങളില്‍ തല്‍സ്ഥിതി സംരക്ഷിക്കണമെന്ന ഫോര്‍മുലയും തന്നോടൊപ്പമുള്ളവരെ ഒതുക്കാനാണെന്ന് ലീഡര്‍ ആരോപിച്ചിട്ടുണ്ട്. മണ്ഡലം തലത്തിലും മുകളിലേക്കും മത്സരം നടത്തണമെന്നും സമവായത്തിന്റെ മറവിലുള്ള വീതംവെയ്പ് അവസാനിപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീനാ കിദ്വായി, റിട്ടേണിങ് ഓഫീസര്‍ എം. കൃഷ്ണസ്വാമി എന്നിവര്‍ക്കാണ് അദ്ദേഹം കത്തയച്ചത്. കത്തയച്ചതിനുപുറമെ പക്മദ മൊഹ്‌സീനാ കിദ്വായിയുമായി ഫോണില്‍ ബന്ധപ്പെട്ടും പരാതി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications