• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കസബിനെ തൂക്കിലേറ്റിയാല്‍ 100 പോയിന്റ്

  • By Lakshmi

ബാംഗ്ലൂര്‍: മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ അമീര്‍ കസബിനെ വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ ആദ്യം ഉന്നയിക്കപ്പെട്ട ചോദ്യം കസബിനെ ആര് തൂക്കിലേറ്റുമെന്നതായിരുന്നു. എന്നാല്‍ പിന്നീട് രാജ്യത്തിന്റെ പലഭാഗത്തുനിന്നായി പലരും കസബിനെ തൂക്കാമെന്ന വാഗ്ദാനവുമായി മുന്നോട്ടുവന്നു.

നിരപരാധികളെ നിഷ്‌കരുണം കൊന്നൊടുക്കിയ ഈ ഭീകരനെ തൂക്കിലേറ്റാന്‍ പലര്‍ക്കും ആഗ്രഹം തോന്നുന്നുണ്ടാവും. എന്തായാലും അതിനായി ഓണ്‍ലൈന്‍ ഗെയിം തയ്യാറായിക്കഴിഞ്ഞു.

വധശിക്ഷ നടപ്പാക്കുന്നതുവരെ കാത്തിരുന്ന് ക്ഷമനശിയ്ക്കുമെന്ന് തോന്നുന്നെങ്കില്‍ ഈ ഗെയിമില്‍ക്കൂടി വധശിക്ഷ നടപ്പിലാക്കി ആര്‍ക്കും സമാധാനിയ്ക്കാം. ഹാങ്ങ് കസബ് എന്ന പുതിയ ഓണ്‍ലൈന്‍ ഗെയിമാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്.

www.onlinerealgames.com എന്ന സൈറ്റിലാണ് ഈ ഗെയിം ഉള്ളത്.കസബിന്റെ ശിക്ഷ നടപ്പാക്കുന്നത് വരെ കാത്തിരിക്കാന്‍ ക്ഷമയില്ലാത്തവര്‍ക്ക് സാങ്കല്പികമായി കസബിനെ തൂക്കിലേറ്റാം. ഇതിന് നിങ്ങള്‍ക്ക് പോയിന്റും ലഭിക്കും.

ഒരു മിനിട്ടാണ് നിങ്ങള്‍ക്ക് സമയം ലഭിക്കുക. ഇതിനുള്ളില്‍ കൃത്യമായ ബട്ടണുകളില്‍ അമര്‍ത്തി കസബിനെ തൂക്കിലേറ്റിയാല്‍ 100 പോയിന്റ്‌സ് ലഭിക്കും. ഇനി കഴിഞ്ഞില്ലെങ്കില്‍ കസബ് രക്ഷപ്പെടും. സെവന്‍ സീസ് ടെക്‌നോളജീസിന്റെ മാനേജിങ്ങ് ഡയറക്ടര്‍ മാരുതി ശങ്കറാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ഒരു ബിസിനസ് താല്പര്യം എന്നതിലുപരിയായി രാജ്യസ്‌നേഹം വളര്‍ത്തുകയാണ് ഈ ഗെയിമിലൂടെ തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ശങ്കര്‍ പറയുന്നു.കസബിന്റെ വധശിക്ഷയെക്കുറിച്ചും കസബിനെ ആര് തൂക്കിലേറ്റും എന്നുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന അവസരത്തില്‍ ഓരോരുത്തര്‍ക്കും കസബിനെ പോലൊരു ഭീകരനെ തൂക്കിലേറ്റാന്‍ ഒരവസരം ഇതാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇപ്പോള്‍ തന്നെ ഒരു ലക്ഷത്തോളം പേര്‍ ഓണ്‍ലൈനിലൂടെ കസബിനെ തൂക്കിക്കൊന്ന് കഴിഞ്ഞു.സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തോ ഗസ്റ്റായോ കസബിനെ തൂക്കിക്കൊല്ലാന്‍ സൗകര്യമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more