കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാചകവാതകം ലീക്കായാല്‍ എസ്എംഎസ്

  • By Ajith Babu
Google Oneindia Malayalam News

SMS alert for kitchen gas leaks‎
ഭുവനേശ്വര്‍: പാചകവാതകം ചോര്‍ന്ന് അപകടമുണ്ടാകുമെന്ന ഭീതിയ്ക്ക് പരിഹാരവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഗ്യാസ് ലീക്കുണ്ടായാല്‍ ഉടമയുടെ മൊബൈലിലേക്ക് എസ്എംഎസ് ലഭിയ്ക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.

ഭുവനേശ്വറിലെ റോബോട്ടിക്വേര്‍സ് എന്ന കമ്പനിയിലെ ഒരു കൂട്ടം യുവ ഗവേഷകരാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

ഉടമസ്ഥര്‍ വീട്ടിലില്ലാത്ത സമയത്ത് സ്റ്റൗവില്‍ നിന്നോ റബര്‍ പൈപ്പില്‍ നിന്നോ ഗ്യാസ് ലീക്കായാല്‍ ഉടന്‍ നിങ്ങളുടെ മൊബൈലിലേക്ക് എസ്എംഎസ് എത്തുന്ന വിധത്തിലാണ് പുതിയ സംവിധാനം സജ്ജീകരിച്ചിരിയ്ക്കുന്നത്. ഇതിലൂടെ അപകടമൊഴിവാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ നിങ്ങള്‍ക്കെടുക്കാം.

പ്രതിരോധം, ആരോഗ്യം, വ്യാവസായം തുടങ്ങിയ മേഖലകളിലേക്കും പുതിയ കണ്ടെത്തല്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഗ്യാസ് ചോര്‍ച്ച ഉണ്ടായാല്‍ റിമോട്ട് സംവിധാനം ഉപയോഗിച്ച സിലിണ്ടര്‍ ഓഫാക്കാനുള്ള സാങ്കേതികവിദ്യയും ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി സിഇഒ കുശാല്‍ നഹാത പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X