കാമുകന്റെ വീട്ടില്‍ 17കാരി മരിച്ചനിലയില്‍
കുഴല്‍മന്ദം(പാലക്കാട്): കാമുകന്റെ വീട്ടില്‍ പതിനേഴുവയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.
കുത്തനൂരിനടുത്ത് തോലനൂര്‍ കോവിലിങ്കല്‍ വീട്ടില്‍ ദാസന്റെ മകള്‍ ദീപ്തിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മെയ് രണ്ടാം തിയതി കാമുകന്‍ ഷിജു(23)നൊപ്പം ദീപ്തി വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ ഇതേവരെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.
കോയമ്പത്തൂര്‍ ലെയ്ത്ത് വര്‍ക്ക്‌ഷോപ്പില്‍ ജോലിചെയ്യുന്ന ഷിജു ചൊവ്വാഴ്ച മടങ്ങിപ്പോയിരുന്നു. ഇത്തവണത്തെ പ്ലസ്ടു പരീക്ഷയില്‍ ദീപ്തി പരാജയപ്പെട്ടിരുന്നു.
വീട്ടില്‍ നിന്നും പുകഉയരുന്നത് കണ്ട് ഓടിയെത്തിയ അയല്‍ക്കാര്‍ വാതില്‍ പൊളിച്ച് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ദീപ്തിയുടെ പിതാവിന്റെ പരാതിയിന്മേല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications