Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിനെ തെറ്റിദ്ധരിപ്പിക്കരുത്: പിണറായി

Pinrayi
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും താനും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതുസംബന്ധിച്ചുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

നായനാര്‍ അനുസ്മരണ ചടങ്ങില്‍ നായനാരെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വി.എസ്സിന് എതിരായി പറഞ്ഞതാണെന്ന് മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. മാധ്യമപ്രവര്‍ത്തകര്‍ കുറച്ചുകൂടി പക്വത കാണിക്കണം. വി.എസ്സുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നമുള്ളതായി ധരിക്കേണ്ട-പിണറായി പറഞ്ഞു.

വി.എസ് മന്ത്രിമാരെ സംരക്ഷിക്കുന്നില്ല എന്നത് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനമാണ്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കരുത്. അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല. പൊതുസമൂഹത്തിലെ പ്രായം ചെന്നവരില്‍ ഒരാളുമാണ്.

മൂന്നാര്‍ ദൗത്യത്തെക്കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയുക മുഖ്യമന്ത്രിക്കാണ്. പോളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. വരുന്ന തിരഞ്ഞെടുപ്പിലും ഇടതുമുന്നണി വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും- പിണറായി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+