എലിസബത്ത് രാജ്ഞി മരിച്ചുവെന്ന് അവതാരകന്റെ തമാശ

ബി.ബി.സി. പ്രാദേശിക റേഡിയോ സര്‍വീസ് അവതാരകനായ ഡാനി കെല്ലിയാണഅ ക്രൂരമായ തമാശ തട്ടിവിട്ടത്. ഒടുക്കം ബിബിസി നിരുപാധികം മാപ്പുചോദിച്ച് വിവാദത്തില്‍ നിന്നും തലയൂരി.
ബ്രിട്ടീഷ് ദേശീയഗാനമായ 'ഗോഡ് സേവ് ദ് ക്വീന്‍' കേള്‍പ്പിച്ച ശേഷമാണു കെല്ലി നാടകീയമായി ബിബിസി ഡബ്ല്യു.എം റേഡിയോയിലൂടെ രാജ്ഞിയുടെ ചരമവാര്‍ത്ത നല്‍കിയത്.
ബെര്‍മിങ്ങാം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ മാത്രം പ്രക്ഷേപണം ചെയ്യുന്ന റേഡിയോ സര്‍വീസാണിതെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്തു ബിബിസി നിരുപാധികം മാപ്പു പറയുകയായിരുന്നു.
ഉടന്‍ കെല്ലിയെ ബിബിസി സസ്പെന്റ് ചെയ്യുകയും ചെയ്തു. അതേസമയം, ബിബിസി ഡബ്ല്യു.എം. വെബ്‌സൈറ്റ് വിശേഷിപ്പിച്ചതു പ്രതിയായ ഡാനി കെല്ലി പൊതുവേ 'തമാശപ്രകൃത'ക്കാരനാണ് എന്നാണ്.












Click it and Unblock the Notifications