കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് വിടാന്‍ ഒരു ദിനം!!

  • By Lakshmi
Google Oneindia Malayalam News

facebook
സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളില്‍ ഒരുകാലത്ത് അക്കൗണ്ട് ഉണ്ടാക്കിയവരില്‍ ചിലര്‍ക്കെങ്കിലും പിന്നീട് അത് കളയണമെന്നും തോന്നിയേയ്ക്കും. ഇത്തരം പല സൈറ്റുകളിലും അധികൃതര്‍ ഈ ഓപ്ഷന്‍ നല്‍കാറുമുണ്ട്. എന്നാല്‍ ഫേസ്ബുക്കിലെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ഒരു പ്രത്യേക ദിവസമുണ്ടത്രേ.

.മെയ് 31 ആണ് ഫേസ് ബുക്ക് ക്വിറ്റ് ഡേ എന്നാണ് ഒരു വെബ് സൈറ്റ് പറയുന്നത്. കഴിഞ്ഞ കുറേ നാളുകളായി വിവാദത്തില്‍ അകപ്പെട്ട ഫേസ് ബുക്കിന് സുരക്ഷാഭീഷണി ഉണ്ടെന്ന വാര്‍ത്ത പലരേയും തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍പ്രേരിപ്പിച്ചിട്ടുണ്ട്.

വ്യാജപ്രൊഫൈലുകളും ഫേസ്ബുക്ക് പ്രൊഫൈലുകള്‍ വില്പനക്ക് എത്തിയതും ഫേസ്ബുക്ക് ആരാധകരെ പരിഭ്രാന്തിയില്‍ ആഴ്ത്തിയിരുന്നു.ഗൂഗിള്‍ കാനഡ എന്ന ഓണ്‍ലൈന്‍ സേര്‍ച്ച് ഏജന്‍സിയുടെ കണക്ക് പ്രകാരം കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ 40 ശതമാനത്തോളം അക്കൗണ്ടുകളാണ് ഫേസ്ബുക്കില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടത്.

ലോകത്താകമാനം 400 ദശലക്ഷം മെമ്പര്‍മാരുള്ള ഫേസ്ബുക്കില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് 15.9 ദശലക്ഷത്തില്‍ നിന്നും 19.5 ദശലക്ഷമായി ഉയര്‍ന്നു. മേയ് 11 മുതല്‍ 13 വരെ മാത്രം കൊണ്ടാണ് ഈ ഉയര്‍ച്ച ഉണ്ടായത്.

സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ കഴിയുന്നില്ല എന്നതാണ് ലോകത്തിലെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റായ ഫേസ് ബുക്കിന് തിരിച്ചടിയായിരിക്കുന്നത്. ഫേസ്ബുക്കിന്റെ പ്രവസി പോളിസി അമേരിക്കന്‍ ഭരണഘടനയെക്കാള്‍ വലുതാണ് എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം.

5,830 വാക്കുകളാണ് ഫേസ്ബുക്കിന്റെ െ്രെപവസി പോളിസിക്കുള്ളത് അമേരിക്കന്‍ ഭരണഘടന അമെന്‍മെന്‍ഡ്‌സില്ലാതെ 4,543 വാക്കുകളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X