കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലു പ്രസാദിന് 48; റാബറിയ്ക്ക് 55?

  • By Lakshmi
Google Oneindia Malayalam News

Lalu Prasad
പട്‌ന: മുന്‍ റെയില്‍മന്ത്രി ലാലു പ്രസാദ് യാദവിന് ഭാര്യയും മുന്‍ ബീഹര്‍ മുഖ്യമന്ത്രിയുമായ റാബറി ദേവിയേക്കാള്‍ പ്രായം കുറവാണോ?

ആണെന്നാണ് ലാലു കഴിഞ്ഞ ദിവസം വീട്ടില്‍ സെന്‍സസ് എടുക്കാന്‍ വന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഉദ്യോഗസ്ഥരെ സ്വീകരിച്ചശേഷം ഞാന്‍ ലാലു പ്രസാദ് 48, ഇതെന്റെ ഭാര്യ റാബറി ദേവി 55 എന്നാണത്രേ ലാലു പറഞ്ഞത്.

ഇതുകേട്ട് ഉദ്യോഗസ്ഥര്‍ അമ്പരന്നു, ലാലുവിനേക്കാള്‍ ഏഴ് വയസ്സ് കൂടിതലാണോ റാബറിയ്ക്ക്് എന്ന ചോദ്യത്തിന് അതൊന്നും എനിയ്ക്കറിയില്ല, ചിലപ്പോള്‍ ആയിരിക്കും എന്നായിരുന്നുവത്രേ ലാലുവിന്റെ മറുപടി.

ഇത് ലാലുവിന്റെ ഒരു നമ്പര്‍ ആയിരുന്നത്രേ, വെറുതേ സെന്‍സസിനെത്തിയവരെ ഒന്ന് അമ്പരപ്പിക്കാന്‍. അവസാനം ലാലു തന്നെ തന്റെയും റാബറിയുടെയും യഥാര്‍ത്ഥ ജനനവര്‍ഷവും തീയതിയും പറഞ്ഞുകൊടുത്തു.

ലാലുവാണത്രേ 1948ല്‍ ജനിച്ചത് റാബറി 1955ലാണ് ജനിച്ചത്. എല്ലാകാര്യത്തിലും ലാലു ടച്ച് ഉറപ്പുവരുത്താറുള്ള ലാലു എന്തായാലും സെന്‍സസ് ഉദ്യോഗസ്ഥരെയും വെറുതെവിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X