ഗൂര്‍ഖ ലീഗ് നേതാവ് മദന്‍ തമാങ് കൊല്ലപ്പെട്ടു

വാളുകൊണ്ടും കഠാര കൊണ്ടും ശരീരമാസകലം പരുക്കേറ്റ തമാങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. പത്തോളം പേരാണ് ആക്രമണത്തിനു പിന്നിലെന്നാണ് വിവരം.
ആക്രമണത്തിനു പിന്നില്‍ ഗൂര്‍ഖാ മുക്തി മോര്‍ച്ച അനുയായികളാണെന്ന് ഗൂര്‍ഖാ ലീഗ് നേതാക്കള്‍ ആരോപിച്ചു. ഗൂര്‍ഖാ മേഖലയില്‍ ഭരണം നടത്തുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനകളുണ്ട്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡാര്‍ജലിങില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. തമാങ് കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയറിഞ്ഞതോടെ നഗരവീഥികള്‍ വിജനമായി. സ്‌കൂളുകളും വാണിജ്യസ്ഥാപനങ്ങളും അടയ്ക്കുകയും ചെയ്തു.












Click it and Unblock the Notifications