കൊലപാതകം: പുരോഹിതന് ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗമായിരുന്ന മലങ്കര വര്‍ഗീസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി ഫാദര്‍ വര്‍ഗീസ് തെക്കേക്കരക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്.
യാക്കോബായ സഭ വൈദികനായ വര്‍ഗീസ് തെക്കേക്കരയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നില്ല. ഫാദര്‍ വര്‍ഗ്ഗീസ് ജാമ്യം നേടിയിട്ടില്ലാത്ത സാഹചര്യത്തില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ ലീലാമണി പ്രതിക്കെതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍ വൈദികനാണെന്നും വാടക കൊലയാളികള്‍ക്കു പ്രതിഫലത്തുക കൈമാറിയത് ഫാദര്‍ വര്‍ഗീസാണെന്നും സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഫാദര്‍ വര്‍ഗീസ് തെക്കേക്കരക്കു പുറമെ കേസില്‍ 18 പ്രതികളാണുള്ളത്.












Click it and Unblock the Notifications