കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിആര്‍ നീലകണ്ഠനെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചു

  • By Super
Google Oneindia Malayalam News

CR Neelakandan
പേരാമ്പ്ര: പാലേരിയില്‍ പൊതുവേദിയില്‍ പ്രസംഗിക്കാന്‍ ശ്രമിച്ച പ്രമുഖസാമൂഹിക പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠനെ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചു പരിക്കേല്പിച്ചു. മുപ്പതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്.

ദേഹമാസകലം പരിക്കേറ്റ നീലകണ്ഠനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമവും ഏറെനേരത്തേയ്ക്ക് അക്രമികള്‍ തടസ്സപ്പെടുത്തി.

പാലേരിയിലെ ഒരു സ്വതന്ത്രസംഘടനയായ 'പ്രതി ചിന്ത' വ്യാഴാഴ്ച വൈകിട്ട് 'മാവോയിസ്റ്റുകള്‍ ഉണ്ടാവുന്നതെങ്ങിനെ' എന്ന വിഷയത്തില്‍ നടത്തിയ സംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്താനെത്തിയതായിരുന്നു നീലകണ്ഠന്‍.

പ്രസംഗിക്കാന്‍ മൈക്കിനു മുന്നിലെത്തിയ ഉടനെ നേരത്തേ മുന്‍നിരയില്‍ സ്ഥാനംപിടിച്ചിരുന്ന ഒരു സംഘം ആളുകള്‍ 'ഡിവൈഎഫ്‌ഐ. സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ച് സ്‌റ്റേജിലേക്ക് ഇരച്ചുകയറിയറുകയായിരുന്നുവത്രേ. വേദിയിലുണ്ടായിരുന്ന അധ്യക്ഷന്‍ ടി. നാരായണന്‍, പി.സി. ഭാസ്‌കരന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. സംഭവത്തിനുശേഷം ടൗണില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിട്ടുണ്ട്.

മര്‍ദനമേറ്റ് സ്‌റ്റേജില്‍ വീണ തന്നെ വട്ടംകൂടി നിന്ന് തലങ്ങും വിലങ്ങും മര്‍ദിക്കുകയും വയറിനും നെഞ്ചത്തും ചവിട്ടുകയും ചെയ്തതായി നീലകണ്ഠന്‍ ആരോപിച്ചു.

വയറിനും നെഞ്ചത്തും കൈകാലുകള്‍ക്കും പരിക്കേറ്റ സി.ആര്‍ നീലകണ്ഠനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X