കസ്റ്റഡി മരണം:സിബിഐ അന്വേഷണം വേണ്ട: സര്‍ക്കാര്‍

സമ്പത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നു കഴിഞ്ഞദിവസം നിരീക്ഷിച്ച ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിരുന്നു. അതിനു നല്‍കിയ വിശദീകരണത്തിലാണ് സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തു കഴിഞ്ഞു.ഈ സാഹചര്യത്തില്‍ അന്വേഷണം കൈമാറേണ്ട ആവശ്യമില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
സമ്പത്ത് പൊലീസ് കസ്റ്റഡിയിലാണു മരിച്ചതെന്ന് ഉറപ്പായ സാഹചര്യത്തില്‍ കേസില്‍ പൊലീസിന്റെ ഭാഗത്തു നിന്നു നീതിപൂര്‍വമായ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണം ആയിരിക്കും ഉചിതമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിരീക്ഷിച്ചത്.












Click it and Unblock the Notifications