നീലകണ്ഠനെ മര്‍ദ്ദിച്ച സംഭവം; 2പേര്‍ പിടിയില്‍

സതീഷ്, ജിതിന്‍ ലാല്‍ എന്നിവരെയാണു അറസ്റ്റുചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. കേസന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നാണു സൂചന.വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് നീലകണ്ഠന് മര്‍ദ്ദനമേറ്റത്.
പാലേരിയിലെ സ്വതന്ത്ര സാംസ്‌കാരിക സംഘടന പ്രതിചിന്ത സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വേദിയില്‍ സംസാരിക്കാന്‍ എഴുന്നേറ്റ ഉടനെയാണ് മുപ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്.












Click it and Unblock the Notifications