ബുര്‍ഖ നിരോധന ബില്‍ പരാജയപ്പെട്ടു

ആസ്‌ത്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൌത്ത് വെയില്‍സില്‍ കൊണ്ടുവന്ന ബില്‍ ഉപരിസഭയില്‍ മൂന്നിനെതിരെ 26 വോട്ടിനാണ് പരാജയപ്പെട്ടത്.
വലതുപക്ഷ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ഫ്രെഡ് നൈലാണുബില്‍ അവതരിപ്പിച്ചത്. മധ്യ, ഇടതുപക്ഷ ചായ് വുള്ള സാമാജികര്‍ എതിര്‍ത്തു.
സുരക്ഷാ കാരണങ്ങളാലും സ്ത്രീകളെ പുരുഷാധിപത്യത്തില്‍നിന്നു മോചിപ്പിക്കേണ്ടതിനാലും ബുര്‍ഖ നിരോധനം ആവശ്യമാണെന്നായിരുന്നു ഫ്രെഡിന്റെ വാദം. നിരോധനം ജനങ്ങളള്‍ക്കിടയില്‍ ഭീതിയും വിദ്വേഷവും വളര്‍ത്തുമെന്ന് എതിര്‍ത്തവര്‍ പറഞ്ഞു.
ഇതിനിടെ ബുര്‍ഖ നിരോധിക്കുന്നതിനെ മതപരമായ വികാരമായി കാണരുതെന്ന് ഫ്രഞ്ച് പ്രസിഡന്‍് നി്‌ക്കോളാസ് സര്‍ക്കോസി പറഞ്ഞു.
ഇത് മതപരമായ വികാരം വ്രണപ്പെടുത്തലായി കാണരുത്. മതവികാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുപോലെ തന്നെ സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകള്‍ മുഖം മുഴുവന്‍ മൂടുന്നത് ഫ്രാന്‍സിന്റെ മൂല്യങ്ങള്‍ക്കെതിരാണ്- സര്‍ക്കോസി വിശദീകരിച്ചു.












Click it and Unblock the Notifications