പാകിസ്താനില്‍ യുട്യൂബിനും വിലക്ക്
ഇസ്‌ലാമാബാദ്: ഫേസ്ബുക്കിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പാകിസ്താനില്‍ വീഡിയോ ഷെയറിങ് വെബ്‌സൈറ്റ് ആയ 'യൂ ട്യൂബിനും വിലക്ക്.
മതവിരുദ്ധ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ചാണ് പാകിസ്താന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റിയുടെ നടപടി.
ഒരു സുഹൃദ്‌സംഘം മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ രചനാ മത്സരം പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് ഫെയ്‌സ്ബുക്കിനു താത്കാലിക വിലക്കേര്‍പ്പെടുത്താന്‍ പാക് സര്‍ക്കാര്‍ തീരുമാനിച്ചത്.
'ഫെയ്‌സ് ബുക്കി'ലെ വിവാദ ഉള്ളടക്കങ്ങളില്‍ ചിലത് 'യൂ ട്യൂബി'ലേക്ക് മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ നടപടി.
ഇതിനുപുറമെ സ്വതന്ത്ര ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശമായ 'വിക്കിപ്പീഡിയ'യും ഫോട്ടോ കൈമാറ്റ സൈറ്റ് ആയ 'ഫഌക്കറും' ഉപയോഗിക്കുന്നതിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍ വഴി ഇന്റര്‍നെറ്റ് നോക്കുന്നതും തടഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications