സദാചാര പൊലീസിന് യുവതിയുടെ ഇടി!
സൗദി: സൗദിഅറേബ്യയിലെ സദാചാരപൊലീസുകാര്‍ കുപ്രസിദ്ധി നേടിയവരാണ്. പൊതുസ്ഥലത്ത് പ്രണയലീലകള്‍ നടത്തുകയും അല്‍പവസ്ത്രധാരികളായി നടക്കുന്നവരെയും കണ്ടെത്തി ശിക്ഷിക്കുന്നവരാണിവര്‍. കഴിഞ്ഞ ദിവസം ഈ സദാചാര പൊലീസിനെ ഒരു യുവതി മര്‍ദ്ദിച്ചു.
ഒരു യുവാവുമൊത്ത് കറങ്ങിയ യുവതിയെ സൌദി അറേബ്യയിലെ കിഴക്കന്‍ നഗരമായ ഹൊഫുസ് മുബാറസില്‍ വച്ച് ചോദ്യം ചെയ്തപ്പോഴാണ് സഹികെട്ട യുവതി കടുത്ത രീതിയില്‍ പൊലീസിനോട് പ്രതികരിച്ചത്.
യുവാവിന്റെയും യുവതിയുടെയും തിരിച്ചറിയല്‍ രേഖ ചോദിച്ച ശേഷം ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും വിശദീകരണം ആവശ്യപ്പെട്ടപ്പോഴാണ് യുവതിയുടെ ഭാവം മാറിയതത്രേ!
കമ്മീഷന്‍ ഫോര്‍ ദ പ്രൊമോഷന്‍ ഓഫ് വെര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസിന്റെ ഭാഗമാണ് മര്‍ദ്ദനമേറ്റ പൊലീസുകാരന്‍.
ചോദ്യം ചെയ്തപ്പോള്‍ തന്നെ യുവാവ് ബോധരഹിതനായി. എന്നാല്‍, പൊലീസുകാരന് പ്രതികരിക്കാനാവുന്നതിന് മുമ്പ് തന്നെ യുവതി അയാളുടെ തലയിലും മുഖത്തും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ തുടങ്ങിയിരുന്നു. പൊലീസുകാരനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിവാഹിതരായ യുവതീയുവാക്കള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന് സൌദി അറേബ്യയിലെ കര്‍ശനമായ മത നിയമങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് പരിശോധിക്കാനാണ് സദാചാര പൊലീസ് പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications