മെല്‍ബണ്‍: പാചകത്തിനിടെ വീട്ടമ്മമാരുടെ കണ്ണുനിറയ്ക്കുന്ന വില്ലനെന്ന ചീത്തപ്പേര് ഇനി ഉള്ളിയ്ക്കുണ്ടാവില്ല. ആസ്‌ത്രേലിയന്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത പുതിയ ഉള്ളി കരയിപ്പിക്കില്ലെന്ന് മാത്രമല്ല, മധുരിയ്ക്കുന്നതാണെന്ന പ്രത്യേകത കൂടിയുണ്ടാവും.
ഈ വര്‍ഷം തന്നെ മധുരിയ്ക്കും ഉള്ളി വിപണിയിലെത്തിക്കാനുള്ള അനുമതി ലഭിക്കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
മധുരം കൂടുതലും ആസിഡ് കുറവുമെന്ന സവിശേഷതയാണ് ഈ ഉള്ളിയ്ക്കുള്ളത്. സാധാരണ ഉള്ളിയുടെ തനതായ രുചി ഇതിന് ഉണ്ടെങ്കിലും സാന്‍വിച്ച്, സലാഡ് തുടങ്ങിയവയില്‍ ഇത് നേരിട്ട് ഉപയോഗിക്കാം.