ഐടി വിസ്മയമായി ഗൂഗിള്‍ ടിവി

മെയ് 21 വ്യാഴാഴ്ചയാണ് ഗൂഗിള്‍ ഈ പുതിയ സംരംഭം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. ടിവി യിലൂടെ ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനായി ഗൂഗിള്‍ വികസിപ്പിച്ചിരിക്കുന്ന ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണിത്.
ഇന്റല്‍, സോണി, ലോഗിടെക് എന്നീ കമ്പനികളുമായി സഹകരിച്ചാണ് ഗൂഗിള്‍ ടിവി പദ്ധതി നടപ്പിലാക്കുന്നത്. 2010 ഡിസംബറില്‍ ക്രിസ്മസ് സമ്മാനമായിട്ടായിരിക്കും ഗൂഗിള്‍ ടി.വി മാര്‍ക്കറ്റില്‍ എത്തുകയെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.
ടിവി മീറ്റ്‌സ് വെബ് എന്നതാണ് ഗൂഗിള്‍ ടിവിയ്ക്ക് പിന്നിലെ ആശയം. ടിവിയില്‍ ഇന്റര്‍നെറ്റ് ബ്രൗസിങ് സാധ്യമാക്കുന്ന സെറ്റപ് ബോക്‌സാണ് ഇതിന്റെ പ്രധാന സവിശേഷത. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കീബോര്‍ഡാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ലോഗിടെക് ആണ് ഈ കീബോര്‍ഡ് വികസിപ്പിച്ചിരിക്കുന്നത്. സെറ്റപ്പ് ബോക്‌സ് നിര്‍മിക്കുന്നത് സോണിയാണ്ദൃശ്യമാധ്യമരംഗത്ത് വന്‍വിപ്ലവം തന്നെ വരുത്താന്‍ കാരണമായേക്കാവുന്ന ഈ ഗൂഗിള്‍ പദ്ധതിയെക്കുറിച്ച് മുമ്പു തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടെലിവിഷനിലൂടെ സെര്‍ച്ച് സാധ്യമാക്കാന്‍ കഴിയുന്ന പുതിയ സങ്കേതം 'ഡിഷ് നെറ്റ്‌വര്‍ക്ക് കോര്‍പ്പറേഷനു'മായി സഹകരിച്ച് ഗൂഗിള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications