റണ്‍വേയില്‍നിന്ന് തെന്നിമാറിയത് അപകടകാരണം

വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി സമീപത്തുള്ള താഴ് വാരത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്തു നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാകുന്നത്. വിമാനത്താവളത്തില്‍ പുതിയതായി നിര്‍മിച്ച റണ്‍വേയിലാണ് അപകടമുണ്ടായതെന്നും സൂചനയുണ്ട്.
വിമാനം താഴ്‌വരയിലേക്ക് കൂപ്പുകുത്തിയ ഉടന്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തുമ്പോഴും വിമാനം കത്തിക്കൊണ്ടിരിക്കുകയായിരുന്നു. നഗരത്തില്‍ നിന്ന് അകലെയായതുകൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്തിപ്പെടാനും താമസം നേരിട്ടു.












Click it and Unblock the Notifications