Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനദുരന്തം: 2ലക്ഷം നഷ്ടപരിഹാരം

ദില്ലി: മംഗലാപുരം വിമാന ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രണ്ടുലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പരിക്കേറ്റവര്‍ക്ക അടിയന്തര നഷ്ടപരിഹാരമായി 50,000 രൂപവീതം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കുന്നത്.

അതിനിടെ അപകടത്തെ തുടര്‍ന്ന് മംഗലാപുരം വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന് അടുത്തുള്ള കെന്‍ജാര്‍ ഗ്രാമത്തില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങള്‍ മലയോര ഗ്രാമപ്രദേശത്ത് ചിതറി കിടക്കുകയാണെന്ന് വിവിധ ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 35 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറുപേരെ രക്ഷപ്പെടുത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച് ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. 137 മുതിര്‍ന്നവരും 19 കുട്ടികളും വിമാനത്തില്‍ ഉണ്ടായിരുന്നു.

മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉടന്‍ വിമാന ദുരന്തം നടന്ന സ്ഥലത്തേയ്ക്ക് തിരിയ്ക്കുമെന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+