വിമാനത്തില്‍ 30 ഓളം മലയാളികള്‍
മംഗലാപുരത്ത് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുപ്പതോളം കാസര്‍കോഡ് സ്വദേശികള്‍ ഉണ്ടായിരുന്നുവെന്ന് സൂചന.
കാഞ്ഞങ്ങാട്, ഉദുമ, നീലേശ്വരം, തളങ്കര, പാണത്തൂര്‍, കള്ളാര്‍, ആജാനൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ഉദുമ സ്വദേശി മാഹം, കാഞ്ഞങ്ങാട് സ്വദേശി വിജീഷ്, നീലേശ്വരം സ്വദേശികളായ ഭാസ്‌കരന്‍, ഭാര്യ കോമളം, തളങ്കര സ്വദേശി ഖലീല്‍, ഉദുമ കുണ്ടുകുളം പാറയില്‍ മാഹിന്‍, മേല്‍പ്പറമ്പ് വള്ളിയോട്ട് ഹുസൈന്‍, നെല്ലിക്കുന്നില്‍ സുലൈമാന്റെ മകന്‍ സിദ്ദിഖ്, കാഞ്ഞങ്ങാട് കെകെഅബ്ദുള്ള എന്നിവര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്.
10:25 AM
വിമാനപകടം മരിച്ചവരില്‍ ഒട്ടേറെ മലയാളികള്‍
മംഗലാപുരം: മംഗലാപുരം ബജ്‌പെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യാ വിമാനത്തിന് തീപിടിച്ച മരിച്ചവരില്‍ മലയാളികളുണ്ടെന്ന് സ്ഥിരീകരിച്ചു.തളങ്കര, ഉദുമ, പാക്യാര സ്വദേശികളായ പത്തുപേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതില്‍ തളങ്കര സ്വദേശി ഖലീല്‍ മരിച്ചതായി സ്ഥിരീകരിച്ചു. അപകടത്തില്‍ 160 പേര്‍ മരിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
എയര്‍ ഇന്ത്യയുടെ ഓഫിസിലും കോഴിക്കോട് വിമാനത്താവളത്തിലും ചില മലയാളികള്‍ വിവരം ചോദിച്ചെത്തിയിരുന്നു. ദുബയില്‍ നിന്നുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന കാസര്‍കോഡ്, കണ്ണൂര്‍ ജില്ലക്കാരാണ് മംഗലാപുരം വിമാനത്താവളത്തിലെ പ്രധാന യാത്രക്കാര്‍.
09:54 AM












Click it and Unblock the Notifications