യുപിഎ- പിറന്നാള്‍ ആഘോഷങ്ങള്‍ റദ്ദാക്കി

ശനിയാഴ്ച വൈകിട്ട് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ യുപിഎ ഘടക കക്ഷികള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ജനങ്ങളോടുള്ള റിപ്പോര്‍ട്ടും വൈകിട്ട് പുറത്തിറക്കാനായിരുന്നു പദ്ധതി.
എന്നാല്‍ വിമാന ദുരന്തത്തെ തുടര്‍ന്ന് വിരുന്നും ആഘോഷവുംമറ്റു പരിപാടികളും റദ്ദാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുമായും ആഭ്യന്തര മന്ത്രി ബി.എസ്. ആചാര്യയുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.












Click it and Unblock the Notifications