ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ല; യുവതിയെ കൊന്നു
ഗോണ്ട(ഉത്തര്‍പ്രദേശ്): ആണ്‍കുഞ്ഞിനെ പ്രസവിച്ചില്ലെന്ന കുറ്റത്തിന് ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി.
ഉത്തര്‍പ്രദേശിലെ ഗോണ്ടയ്ക്കടുത്ത് പാന്ത് നഗറില്‍ നിന്നാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിനീത ശ്രീവാസ്തവ(30)ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവും ഭര്‍തൃമാതാവും സഹോദരിയും ചേര്‍ന്നാണ്‌ത്രേ കൊല നടത്തിയത്. ഇവരുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിനീതയ്ക്ക് ഒന്‍പതും ഏഴും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്.
ആണ്‍കുട്ടിയ്ക്ക് ജന്മം നല്‍കിയില്ലെന്നാരോപിച്ച് കുടുംബാംഗങ്ങള്‍ ഏറെനാളായി ഇവരെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വിനീതയുടെ മൃതദേഹം പൊളളലേറ്റ നിലയിലാണ് കണ്ടെത്തിയത്. പാചകത്തിനിടെ പൊള്ളലേറ്റതാണെന്ന് പറഞ്ഞ് ഭര്‍ത്താവ് തന്നെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.












Click it and Unblock the Notifications