സുകുമാര്‍ അഴീക്കോടിന് അമ്മയുടെ നോട്ടീസ്

തിലകന്-അമ്മ പ്രശ്‌നവുമായി ബന്ധപ്പെട്ട് തിലകന് പിന്തുണപ്രഖ്യാപിച്ചുകൊണ്ടായിരുന്നു സുകുമാര്‍ അഴീക്കോട് രംഗത്തെത്തിയത്. തിലകന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദം ഒടുവില്‍ സൂപ്പര്‍ താരങ്ങളെയും മറ്റു നടന്മാരെയും ആക്ഷേപിക്കുന്ന തരത്തിലേയ്ക്ക് തിരിയുകയായിരുന്നു.
മോഹന്‍ലാലിനെ ഖാദി അംബാസിഡറാക്കിയതിനെതിരെയും അഴീക്കോട് ശബ്ദമുയര്‍ത്തിയിരുന്നു. താരങ്ങള്‍ക്കെതിരെ നിരന്തരം പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തെത്തിയ അഴീക്കോട് മമ്മൂട്ടി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് വാര്‍ത്താസമ്മേളനം നടത്തിയതോടെയാണ് നരന്തരആരോപണങ്ങള്‍ നിര്‍ത്തിയത്.
അടുത്തദിവസം മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയ സംസ്‌കൃത സര്‍വ്വകലാശാലയുടെ നടപടി വീണ്ടും ചോദ്യം ചെയ്യുകയും മോഹന്‍ലാലിന് ശങ്കരാചാര്യരെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications