വിമാനപകടം കേരളത്തില്‍ 2 ദിവസത്തെ ദുഖാചരണം
തിരുവനന്തപുരം: മംഗലാപുരത്ത് 160 പേരുടെ ജീവനെടുത്ത വിമാനപകടത്തെ തുടര്‍ന്ന് കേരളത്തില്‍ രണ്ടു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
അപകടത്തില്‍ ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, ആരോഗ്യമന്ത്രി പികെ ശ്രീമതി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിയ്ക്കുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് മംഗലാപുരത്തെ ബാജ്‌പേ വിമാനത്താവളം അടച്ചു. ഇവിടേക്കുള്ള എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.












Click it and Unblock the Notifications