ഏഴാംക്ലാസുകാരന് ലക്ചര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍: ഏഴാംക്ലാസ് വരെ മാത്രം പഠിച്ചയാള്‍ക്ക് ലക്ചര്‍ തസ്തികയിലേയ്ക്ക് ഇന്റര്‍വ്യൂവിന് ക്ഷണം. ഫാം തൊഴിലാളിയായിരുന്ന തളിപ്പറമ്പ് സ്വദേശി എം ഉണ്ണികൃഷ്ണനാണ്(56) ഫിസിയോളജി തസ്തികയിലേയ്ക്ക് പിഎസ് സിയുടെ ഇന്റര്‍വ്യൂ കാര്‍ഡ് ലഭിച്ചത്.
ഇന്റര്‍വ്യൂകാര്‍ഡില്‍ ഉണ്ണികൃഷ്ണന്റെ പേരിനൊപ്പം ഡോക്ടര്‍ എന്നും ചേര്‍ത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ കൃത്യമായ വിലമാണ് കാര്‍ഡിലുള്ളത്. ഈ വിലാസത്തില്‍ ഇതേപേരില്‍ മറ്റാളുകളുമില്ല.
ഇന്റര്‍വ്യൂകാര്‍ഡിലെ ക്രമനമ്പര്‍ 38ആണെന്നാണ് കാണിച്ചിരിക്കുന്നത്. പ്രസ്തുത തസ്തികയിലേയ്ക്ക് ബിരുദാന്തര ബിരുദവും(മെഡിസിന്‍) എംഡി ഫിസിയോളജി, ഡിഎന്‍ബി എന്നീ ബിരുദങ്ങളുമാണ് വേണ്ടത്.
ഉണ്ണികൃഷ്ണന് ഇത്തരമൊരു തസ്തികയിലേയ്ക്ക് അപേക്ഷ നല്‍കാനുള്ള വിദ്യാഭ്യാസ യോഗത്യതയില്ല. എന്തായാലും സര്‍ക്കാര്‍വകുപ്പില്‍ അധ്യാപകനാകാനുള്ള ഇന്റര്‍വ്യൂവിന് കാര്‍ഡുവന്ന അമ്പരപ്പ് ഉണ്ണികൃഷ്ണനും കുടുംബത്തിനും മാറിയിട്ടില്ല.












Click it and Unblock the Notifications