സ്ഥാനമാനങ്ങള്‍ വേണ്ട തിരിച്ചെടുത്താല്‍ മതി: മുരളി

കോഴിക്കോട് വെള്ളിയാഴ്ച മുരളീധരവിഭാഗം സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ചിലരെ മാത്രം പുറത്തു നിര്‍ത്തുന്നതു ശരിയല്ല. താന്‍ എഐസിസി സെക്രട്ടറിയാകുമെന്ന വാര്‍ത്ത പുറത്തുവിട്ടവര്‍ തന്നോട് താല്‍പര്യമുള്ളവരല്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസില്‍ ഭാരവാഹിത്വം ലഭിക്കുമെന്ന പ്രചാരണം നടത്തുന്നതും ഇക്കൂട്ടരാണ്. എന്നെയും കൂടെയുള്ള പ്രവര്‍ത്തകരെയും അംഗീകരിച്ചാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങും- മുരളീധരന്‍ പറഞ്ഞു.
പഞ്ചായത്തു തിരഞ്ഞെടുപ്പിനെക്കുറിച്ച് അധികം ആത്മവിശ്വാസം ആര്‍ക്കും നല്ലതല്ലെന്നും മുരളി പറഞ്ഞു. ഞായറാഴ്ചയാണ് മുരളി ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ദില്ലിയിലേയ്ക്ക് തിരിക്കുന്നത്.












Click it and Unblock the Notifications