13കാരന്‍ എവറസ്റ്റ് കീഴടക്കി

എവറസ്റ്റിന് മുകളില്‍ നിന്നും സാറ്റ്‌ലൈറ്റ് ഫോണ്‍ വഴി തന്നെ വിളിച്ചതായി റൊമേരയുടെ മാതാവ് ലീ ആന്‍ ഡ്രാക്ക് പറഞ്ഞു. ടിബറ്റിലൂടെയുള്ള വടക്കന്‍ റൂട്ടിലൂടെയാണ് ജോര്‍ഡനും പിതാവ് പോളും രണ്ട് ഷെര്‍പ്പകളും എവറസ്റ്റ് കീഴടക്കിയത്. നേപ്പാളിലെ പതിനാറു വയസുകാരനായ ടെമ്പാ ഷെറിയുടെ റെക്കോര്‍ഡാണ് റൊമേരോ തകര്‍ത്തത്.
ചെറുപ്പം മുതല്‍ തന്നെ മലകയറ്റത്തില്‍ തത്പരനായിരുന്ന റൊമേരോ ഒന്‍പതു വയസുളളപ്പോള്‍ ആഫ്രിക്കയിലെ കിളിമാന്‍ജാരോ കൊടുമുടി കീഴടക്കിയിട്ടുണ്ട്.
അതേ സമയം റോമേരയ്ക്ക് പിന്നാലെ ഒരു ഇന്ത്യക്കാരന്‍ പയ്യനും എവറസ്റ്റിന്റെ നെറുകയിലെത്തി. പതിനാറുകാരനായ അര്‍ജ്ജുന്‍ വാജ്‌പേയിയാണ് ശനിയാഴ്ച രാവിലെ കൊടുമുടി കീഴടക്കിയത്. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനെന്ന ബഹുമതി ഇതോടെ അര്‍ജ്ജുന്റെ പേരിലായി.












Click it and Unblock the Notifications