മംഗലാപുരം: വിമാനത്തിന്റെ ബ്ലാക് ബോക്‌സ് ലഭിച്ചു

വിമാനത്തില്‍ പൈലറ്റും സഹപൈലറ്റും തമ്മിലുള്ള സംഭാഷണം, പൈലറ്റുമാരും എയര്‍ ട്രാഫിക് കണ്‍ട്രോളും തമ്മിലുള്ള ആശയവിനിമയങ്ങള്‍, വിമാനത്തിലെ യാത്രക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പുകള്‍ എന്നിവ ഉള്‍പ്പെടെ രണ്ടു മണിക്കൂറിനിടെ നടന്ന എല്ലാ സംഭാഷണങ്ങളും ബ്ലാക്ക് ബോക്‌സിലെ വോയ്‌സ് റെക്കോഡറിലുണ്ടാകും.
ഇതില്‍ത്തന്നെ ദുരന്തത്തിനു മുമ്പുള്ള അരമണിക്കൂര്‍ നേരത്തെ ചെറുസംഭാഷണശകലങ്ങള്‍പോലും വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. ബ്ലാക് ബോക്‌സ് ദില്ലിയിലാണ് പരിശോധിക്കുക.
സിജിസിഎ ചുമതലപ്പെടുത്തുന്ന പരിശോധകര്‍ ഇത് പരിശോധിച്ചശേഷം മാത്രമേ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് പൂര്‍ണചിത്രം ലഭിക്കൂ. ബ്ലാക്ക് ബോക്‌സിന്റെ തന്നെ മറ്റൊരു ഭാഗമായ ഫൈല്‍് ഡാറ്റ റെക്കോഡറും പരിശോധന നടത്തേണ്ടതുണ്ട്.
ഇതില്‍ വിമാനത്തിന്റെ പറക്കല്‍, ലാന്‍ഡിങ് എന്നിവയുമായി ബന്ധപ്പെട്ട അറുനൂറോളം മാനദണ്ഡങ്ങള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ടാകും. ഇതുകൂടി പരിശോധിച്ചാല്‍ മാത്രമേ അപകടത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ പൂര്‍ണമാകുകയുള്ളൂ.












Click it and Unblock the Notifications