മദ്യപിച്ച സ്ത്രീ ഓടിച്ച കാറിടിച്ച് 2 മരണം
ദില്ലി: മദ്യപിച്ച് ലക്കുകെട്ട സ്ത്രീ ഓടിച്ച കാര്‍ ഓട്ടോയിലിടിച്ച് ദില്ലിയില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്കു പരുക്കേറ്റു.
ഓട്ടോ ഡ്രൈവര്‍ രാജ് കുമാര്‍, ഓട്ടോയാത്രക്കാരന്‍ വേദ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് മദ്യപിച്ച് കാര്‍ ഓടിച്ച നിവേദിത സിങ് എന്ന മുപ്പതുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. സൈന്യത്തില്‍ കേണലായി ജോലിചെയ്യുന്നയാളുടെ ഭാര്യയാണ് നിവേദിത.
ദില്ലി കന്റോണ്‍മെന്റിലെ ഗോപിനാഥ് ബസാറില്‍ വച്ചാണ് അപകടം നടന്നത്. മരിച്ച രാജ് കുമാര്‍ അഞ്ചുമക്കളുള്‍പ്പെടെ ഒന്‍പതംഗങ്ങളുള്ള കുടുംബത്തിന്റെ നാഥനാണ്.
നിവേദിത മദ്യപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയതെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications