വിമാനദുരന്തം: പ്രഫുല്‍ പട്ടേല്‍ രാജിയ്‌ക്കൊരുങ്ങി

ദുരന്തം നടന്ന ബാജ്‌പെ വിമാനത്താവളം സന്ദര്‍ശിച്ചശേഷം ശനിയാഴ്ച വൈകിട്ട് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴാണ് രാജിക്കാര്യം സൂചിപ്പിച്ചത്.
വ്യോമയാന വകുപ്പിന്റെ തലവനെന്ന നിലയില്‍ രാജി അറിയിച്ചെങ്കിലും സ്ഥിതിഗതികള്‍ അഭിമുഖീകരിക്കാനാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
വ്യോമയാന വകുപ്പ് പ്രഫുല്‍ പട്ടേല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാലാണ് രാജി തിരസ്‌കരിച്ചതെന്നാണ് അറിവ്.
ഇതിനിടെ 158 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രഫുല്‍ പട്ടേല്‍ പ്രഖ്യാപിച്ചു.
ലാന്റിങ് സമയത്തെ അതിവേഗതയാണ് ദുരന്തത്തിന് കാരണമായതെന്നും അതേസമയം പരിചയസമ്പന്നനായ പൈലറ്റാണ് വിമാനം പറത്തിയതെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ പ്രധാന കാരണം എന്തെന്ന് വിമാനത്തിന്റെ ബ്ലാക് ബോക്‌സും വോയ്‌സ് ബോക്‌സും കണ്ടെത്തിയശേഷം മാത്രമേ പറയാന്‍ കഴിയുകയുള്ളു- പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications