വിവാഹവിരുന്നിനിടെ കാമുകന്‍ വധുവിനെ കുത്തി

മുംബൈയിലെ വദല സ്വദേശിയായ രാഹുല്‍ ഭരവ്‌ദേക്കര്‍ ആണ് അഞ്ചുവര്‍ഷം പ്രണയിച്ച യുവതിയെ വിവാഹവിരുന്നിനിടെ അതിഥികളുടെ മുന്നില്‍ വച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. അഞ്ചുവര്‍ഷമായി യുവാവ് യുവതിയെ പ്രണയിക്കുകയാണത്രേ.
തുടക്കത്തില്‍ യുവതി ഇയാളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചിരുന്നു. എന്നാല്‍ യുവാവ് ഇതില്‍ നിന്നും പിന്മാറിയിരുന്നില്ല. ഇപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് യുവതി മറ്റൊരു യുവാവിനെ വിവാഹം ചെയ്തതില്‍ പ്രകോപിതനായാണ് കാമുകന്‍ ആക്രമണം നടത്തിയത്.
വെള്ളിയാഴ്ചയായിരുന്നു യുവതിയുടെ വിവാഹം, ചടങ്ങുകള്‍ കഴിഞ്ഞ് വൈകീട്ട് ആറുമണിയോടെയാണ് വിവാഹസല്‍ക്കാരം തുടങ്ങിയത്. വിവാഹവാര്‍ത്തയറിഞ്ഞ് രാഹുല്‍ വിരുന്ന് നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു.
ആളുകള്‍ക്കാര്‍ക്കും ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഹാളില്‍ പ്രവേശിച്ച ഇയാള്‍ വധൂവരന്മാര്‍ ഇരിക്കുന്ന സ്ഥലത്തെത്തി, കീശയില്‍ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് യുവതിയുടെ ഇടതുകവിളില്‍ കുത്തുകയായിരുന്നു.
ഉടന്‍ തന്നെ യുവതിയുടെ ബന്ധുക്കള്‍ ഇയാളെ പിടികൂടി കൂടുതല്‍ ആക്രമണത്തിന് ഇടകൊടുക്കാതെ പൊലീസിനെ വിളിച്ച് ഏല്‍പ്പിക്കുകായിരുന്നു. ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ ഇയാള്‍ക്ക് പുരുക്കേറ്റിട്ടുണ്ട്.
പൊലീസ് ഇയാളെ കെഇഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. വിവാഹസല്‍ക്കാരം കഴിഞ്ഞശേഷം രാത്രി ഏറെ വൈകി യുവതിയുടെ ഭര്‍ത്താവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.












Click it and Unblock the Notifications