ക്ലബ്ബില്‍ യുവതിയുടെ തുണിയുരിഞ്ഞയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബില്‍ വച്ച് യുവതിയെ പരസ്യമായി വസ്ത്രാക്ഷേപം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തയാള്‍ അറസ്റ്റിലായി. സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷമാണ് വ്യവസായി ജോസ് പോളിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ഏറെ വിവാദമായ സംഭവം നടന്നത്. ക്ലബില്‍ വച്ച് ഇയാള്‍ യുവതിയെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ജോലി ചെയ്യുന്ന ഫൈനാന്‍സ് സ്ഥാപനത്തിന്റെ മീറ്റിങ്ങിനെത്തിയതായിരുന്നു യുവതി.
സംഭവത്തെ തുടര്‍ന്ന് ക്ലബ് സെക്രട്ടറി മുരളീധരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് പൊലീസ് ഫയല്‍ ചെയ്തത്. കേസില്‍ പോളിനെ രക്ഷിക്കാന്‍ ഉന്നതര്‍ ഇടപെട്ടുവെന്ന ആരോപണം ശക്തമായിരുന്നു.
ഇത് തന്നെയാണ് അറസ്റ്റ് വൈകാന്‍ കാരണമായത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ സ്റ്റാച്യു ട്യൂട്ടേഴ്‌സ് ലൈനിലുളള പോളിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു അറസ്റ്റ്. പോളിനെ ഞായറാഴ്ച മജിസ്‌േട്രറ്റിന് മുമ്പില്‍ ഹാജരാക്കും.












Click it and Unblock the Notifications