Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Ap Abdullakutty
കണ്ണൂര്‍: മംഗലാപുരം വിമാനാപകടത്തില്‍നിന്നു കണ്ണൂര്‍ എംഎല്‍എ എ.പി അബ്ദുള്ളക്കുട്ടി രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്.

ദുരന്തത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ കയറേണ്ട അബ്ദുള്ളക്കുട്ടി അവസാന നിമിഷം യാത്ര കോഴിക്കോട്ടേക്കുള്ള വിമാനത്തിലേക്കു മാറ്റുകയായിരുന്നു.

മൂന്നു ദിവസം മുമ്പാണു കുവൈത്ത് സന്ദര്‍ശനത്തിന് അബ്ദുള്ളക്കുട്ടി പോയത്. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ തിരികെ വരാനായിരുന്നു തീരുമാനം.

കുവൈത്തിലെ വര്‍ഗീസ് പുതുക്കളമാണ് എമിറേറ്റ്‌സില്‍ എംഎല്‍എയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. എമിറേറ്റ്‌സ് വിമാനം കൃത്യസമയത്തു കോഴിക്കോട്ടെത്തുമെന്നും എയര്‍ ഇന്ത്യ പലപ്പോഴും പുറപ്പെടാന്‍ താമസിക്കാറുണ്ടെന്നും പറഞ്ഞാണ് എയര്‍ ഇന്ത്യയിലെ യാത്ര മാറ്റിയത് .

എയര്‍ഇന്ത്യയും എമിറേറ്റ്‌സും ദുബയില്‍നിന്ന് ഒരേ സമയത്താണു പുറപ്പെട്ടത്. ഞെട്ടലോടെയാണു ദുരന്തവാര്‍ത്തയറിഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+