വിദേശ വനിതയെ കയറിപ്പിടിച്ചവര്‍ അറസ്റ്റില്‍
കുമളി: തേക്കടയില്‍ എത്തിയ വിദേശവനിതയെ കടന്നുപടിച്ച രണ്ട് കശ്മീരി യുവാക്കളെ പൊലിസ് അറസ്റ്റുചെയ്തു.
തേക്കടി സ്‌പൈസസ് വില്ലേജിനു സമീപമുള്ള െ്രെടബല്‍ ഹെറിട്ടേജ് കരകൗശല വില്‍പ്പന ശാലയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.
കടയിലെ ജീവനക്കാരും കാശ്മീര്‍ ബാരമുള്ള സ്വദേശികളുമായ ഫിര്‍ദോസ്(25), മുഹമ്മദ് അല്‍ത്താഫ്(25) എന്നിവരാണ് അറസ്റ്റിലായത്.
തേക്കടി അമ്പാടി ഹോട്ടലില്‍ താമസിച്ചിരുന്ന ഏഴംഗ വിദേശ സംഘം കരകൗശല വസ്തുക്കള്‍ വാങ്ങുന്നതിനാണ് കടയില്‍ കയറിയത്. അമേരിക്കയില്‍ നിന്നെത്തിയ ഈ സംഘത്തില്‍ ആറ് പേര്‍ വിദ്യാര്‍ഥിനികളും ഒരാള്‍ അവരുടെ പ്രഫസറുമായിരുന്നു.
വ്യാപാരത്തിനിടെ ഒരു വിദ്യാര്‍ഥിനിയുടെ കയ്യില്‍ ജീവനക്കാരന്‍ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. രാത്രി തന്നെ ഇവര്‍ തിരികെ എത്തി ഹോട്ടല്‍ മാനേജരോടു പരാതി പറഞ്ഞു.
മാനേജേരുടെ മൊഴിയെടുത്ത ശേഷമായിരുന്നു അറസ്റ്റ്. വിദേശവനിതകള്‍ ശനിയാഴ്ച തന്നെ തിരിച്ചുപോയിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കടകള്‍ അടപ്പിച്ചു. ഉച്ചയോടെ കട്ടപ്പന ഡിവൈ.എസ്.പി എത്തിയ യുവാക്കളുടെ പേരില്‍ കേസെടുത്ത ശേഷമാണ് കടകള്‍ തുറക്കാന്‍ അനുവദിച്ചത്.












Click it and Unblock the Notifications