പുനപ്രവേശനം: മുരളീധരന്‍ ദില്ലിയ്ക്ക് തിരിച്ചു

തിങ്കളാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രണബ് മുഖര്‍ജി, മൊഹ്‌സിന കിദ്വായ്, എ.കെ. ആന്റണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരുമായി മുരളീധരന്‍ ചര്‍ച്ച നടത്തും.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസില്‍ മടങ്ങിയെത്തുക എന്നതാണ് മുരളിയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം ദില്ലി എഐസിസി ജനറല്‍ സെക്രട്ടറിയാകുമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
സംസ്ഥാന കോണ്‍ഗ്രസില്‍ മുരളിയ്ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത് കെപിസിസിയ്ക്ക് താല്‍പര്യമില്ലാത്തതിനാലാണ് കേന്ദ്ര നേതൃത്വത്തില്‍ മുരളിയ്ക്ക് ഇടം നല്‍കാന്‍ നീക്കം നടക്കുന്നതെന്നായിരുന്നു സൂചന.
ദില്ലിയിലുള്ള നേതാക്കളില്‍ കേന്ദ്രമന്ത്രി എകെ ആന്റണിയാണ് മുരളി തിരികെ കോണ്‍ഗ്രസില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന പ്രമുഖ നേതാവ്. കേന്ദ്രസഹമന്ത്ര മുല്ലപ്പള്ളി രാമചന്ദ്രനും മുരളിയ്ക്ക് വേണ്ടി ശക്തമായി വാദിയ്ക്കുന്നയാളാണ്.
കോണ്‍ഗ്രസിലെ യുവനിരയില്‍ ഊര്‍ജ്ജം പകരാന്‍ മുരളിയുടെ തിരിച്ചുവരന് സാധിയ്ക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍, എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ശ്രദ്ധചെലുത്താനായിരിക്കും മുരളിയ്ക്ക് നിര്‍ദ്ദേശം ലഭിയ്ക്കുകയെന്നാണ് സൂചന.












Click it and Unblock the Notifications