ജമാഅത്തെയുടേത് പൊയ്മുഖം; പിണറായി

എല്ലാക്കാലത്തും ഇത്തരം പ്രവര്‍ത്തനമാണ് അവര്‍ നടത്തിയിട്ടുള്ളത്. ഏത് തരം വര്‍ഗീയതയെയും കൂടെനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകും എന്നതാണ് ജമാ അത്തെ ഇസ്ലാമിയുടെ ആശ്വാസം. എന്‍ഡിഎഫിനെ കൂട്ടുപിടിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി.വര്ഗീയവല്കരണമാണ് ലീഗിന്റെ ലക്ഷ്യം -പിണറായി പറഞ്ഞു.
കോഴിക്കോട് മൈലംപാടിയില്‍ സിപിഎം ബ്രാഞ്ച് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയതായിരുന്നു പിണറായി വിജയന്. സംഭാഷണണത്തിനിടെ മാധ്യമങ്ങള്‍ തന്റെ ഗള്‍ഫ് യാത്ര റിപ്പോര്‍ട്ട് ചെയ്ത രീതിയ്ക്കെതിരെ പ്രതികരിച്ച പിണറായി നീലകണ്ഠന് സംഭവത്തെക്കുറിച്ചും പരാമര്‍ശിച്ചു. എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെയും പിറണായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.
പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പ്രതീകമാണ്. പാര്‍ട്ടി വിരുദ്ധരും വിരുദ്ധ മാധ്യമങ്ങളും വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നു.'നായനാര്‍ സ്മാരക പിരിവില്‍ ഞങ്ങള്‍ക്കുകൂടി പങ്കെടുക്കാന്‍ അവസരം തരൂ എന്ന് മറുനാടന്‍ മലയാളികള്‍ അഭ്യര്‍ഥിച്ചതുകൊണ്ടാണ് ഗള്‍ഫില്‍ പോയത്- ഇതിനെ മാധ്യമങ്ങള്‍ വക്രീകരിച്ചു.
മാവോയിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് ഒരു വിദ്വാന് പ്രസംഗിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കാത്ത ന്യായീകരണം അയാള്‍ മാവോയിസ്റ്റുകള്‍ക്കു കൊടുത്തു. അപ്പോള്‍ ചിലര്‍ സ്റ്റേജില്‍ കയറിച്ചെന്നെന്നും പിടിവലിയായെന്നും വീണെന്നുമൊക്കെ പറയുന്നു. ലാവലിന്‍ വിഷയത്തില്‍ ലേഖനമെഴുതയതിന്റെ പേരിലാണ് മര്‍ദിച്ചതെന്ന് ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇവിടെ ആരൊക്കെ അടി കൊള്ളുമായിരുന്നു- സിആര്‍ നീലകണ്ഠനെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് പിണറായി പറഞ്ഞു.
ഒരു പത്രം കൈയിലുണ്ടെന്ന് കരുതി എന്തും ചെയ്തുകളയാമെന്നാണ് ചിലരുടെ വിചാരം. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മാതൃഭൂമി പത്രം സിപിഎമ്മിനെതിരായ അപവാദ പ്രചരണത്തിലാണ്.
വീരന് പത്രവും സ്വത്തുമൊക്കെ സ്വന്തമാക്കിയത് മാന്യതയിലൂടെയാണോ എന്നു ചിന്തിക്കണം. ഞങ്ങളുടെ നാവ് കെട്ടിവച്ചിരിക്കുകയല്ല. എന്നാല്‍ മാന്യത കരുതി ഒന്നും പറയുന്നില്ല. തനിക്കെതിരെ സംസാരിക്കുന്നവരെ തല്ലുന്ന പാരമ്പര്യമാണ് വീരനുള്ളത്- പിണറായി ആരോപിച്ചു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications