• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജമാഅത്തെയുടേത് പൊയ്മുഖം; പിണറായി

  • By Lakshmi

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ പൊയ്മുഖം തിരിച്ചറിയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സമൂഹത്തിന് ആപത്തുണ്ടാക്കുന്ന സംഘടനയാണ് ഇതെന്ന് പൂര്‍വചരിത്രം പഠിച്ചാല്‍ മനസിലാവുമെന്നും പിണറായി പറഞ്ഞു.

എല്ലാക്കാലത്തും ഇത്തരം പ്രവര്‍ത്തനമാണ് അവര്‍ നടത്തിയിട്ടുള്ളത്. ഏത് തരം വര്‍ഗീയതയെയും കൂടെനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകും എന്നതാണ് ജമാ അത്തെ ഇസ്‌ലാമിയുടെ ആശ്വാസം. എന്‍ഡിഎഫിനെ കൂട്ടുപിടിച്ചു പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി.വര്‍ഗീയവല്‍കരണമാണ് ലീഗിന്റെ ലക്ഷ്യം -പിണറായി പറഞ്ഞു.

കോഴിക്കോട് മൈലംപാടിയില്‍ സിപിഎം ബ്രാഞ്ച് ഓഫിസ് കെട്ടിടം ഉദ്ഘാടനത്തിനെത്തിയതായിരുന്നു പിണറായി വിജയന്‍. സംഭാഷണണത്തിനിടെ മാധ്യമങ്ങള്‍ തന്റെ ഗള്‍ഫ് യാത്ര റിപ്പോര്‍ട്ട് ചെയ്ത രീതിയ്‌ക്കെതിരെ പ്രതികരിച്ച പിണറായി നീലകണ്ഠന്‍ സംഭവത്തെക്കുറിച്ചും പരാമര്‍ശിച്ചു. എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറിനെതിരെയും പിറണായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.

പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയുടെ പ്രതീകമാണ്. പാര്‍ട്ടി വിരുദ്ധരും വിരുദ്ധ മാധ്യമങ്ങളും വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമിക്കുന്നു.'നായനാര്‍ സ്മാരക പിരിവില്‍ ഞങ്ങള്‍ക്കുകൂടി പങ്കെടുക്കാന്‍ അവസരം തരൂ എന്ന് മറുനാടന്‍ മലയാളികള്‍ അഭ്യര്‍ഥിച്ചതുകൊണ്ടാണ് ഗള്‍ഫില്‍ പോയത്- ഇതിനെ മാധ്യമങ്ങള്‍ വക്രീകരിച്ചു.

മാവോയിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് ഒരു വിദ്വാന്‍ പ്രസംഗിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കാത്ത ന്യായീകരണം അയാള്‍ മാവോയിസ്റ്റുകള്‍ക്കു കൊടുത്തു. അപ്പോള്‍ ചിലര്‍ സ്‌റ്റേജില്‍ കയറിച്ചെന്നെന്നും പിടിവലിയായെന്നും വീണെന്നുമൊക്കെ പറയുന്നു. ലാവലിന്‍ വിഷയത്തില്‍ ലേഖനമെഴുതയതിന്റെ പേരിലാണ് മര്‍ദിച്ചതെന്ന് ചിലര്‍ പറയുന്നു. അങ്ങനെയെങ്കില്‍ ഇവിടെ ആരൊക്കെ അടി കൊള്ളുമായിരുന്നു- സിആര്‍ നീലകണ്ഠനെ മര്‍ദ്ദിച്ച സംഭവത്തെക്കുറിച്ച് പിണറായി പറഞ്ഞു.

ഒരു പത്രം കൈയിലുണ്ടെന്ന് കരുതി എന്തും ചെയ്തുകളയാമെന്നാണ് ചിലരുടെ വിചാരം. എം.പി.വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള മാതൃഭൂമി പത്രം സിപിഎമ്മിനെതിരായ അപവാദ പ്രചരണത്തിലാണ്.

വീരന്‍ പത്രവും സ്വത്തുമൊക്കെ സ്വന്തമാക്കിയത് മാന്യതയിലൂടെയാണോ എന്നു ചിന്തിക്കണം. ഞങ്ങളുടെ നാവ് കെട്ടിവച്ചിരിക്കുകയല്ല. എന്നാല്‍ മാന്യത കരുതി ഒന്നും പറയുന്നില്ല. തനിക്കെതിരെ സംസാരിക്കുന്നവരെ തല്ലുന്ന പാരമ്പര്യമാണ് വീരനുള്ളത്- പിണറായി ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X