നാഗര്‍കോവിലില്‍ ബസ്സപകടം: 10 മരണം

സ്വകാര്യബസ് െ്രെഡവറും വാനിലെ ഒമ്പത് യാത്രക്കാരുമാണ് മരിച്ചതെന്നാണ് ആദ്യം ലഭിച്ച വിവരം. മരിച്ചവരില്‍ 6പേര്‍ തമിഴ്‌നാട് സ്വദേശികളാണ്.
കന്യാകുമാരി വള്ളിയൂര്‍ ദേശീയ പാതയില്‍ നാഗര്‍കോവിലില്‍ നിന്ന് ഇരുപതുകിലോമീറ്റര്‍ അകലെ പണകുടി പാമ്പന്‍കുളത്ത് ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അതിവേഗതയിലായിരുന്നു ഇരുവാഹനങ്ങളും. മുത്തുസ്വാമിപുരം-കന്യാകുമാരി റൂട്ടില്‍ നാലുവരിപ്പാത നിര്‍മാണം നടക്കുന്നതിനാല്‍ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. ഈ ഭാഗത്താണ് അപകടമുണ്ടായത്.
വിവരമറിഞ്ഞ് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. പരുക്കേറ്റവര്‍ കന്യാകുമാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.












Click it and Unblock the Notifications