കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സോറനുള്ള പിന്തുണ ബിജെപി പിന്‍വലിക്കുന്നു
പിന്തുണ പിന്‍വലിക്കുന്നത് സംബന്ധിച്ച കത്ത് പാര്‍ട്ടി നേതൃത്വം തിങ്കളാഴ്ച ഗവര്‍ണര്‍ എം ഒ എച്ച് ഫറൂഖിന് തിങ്കളാഴ്ച കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതിപക്ഷം കൊണ്ടുവന്ന ഖണ്ഡന പ്രമേയത്തെ ജെഎംഎം പിന്തുണയ്ക്കാതിരുന്നതിനെ തുടര്‍ന്ന് ഏപ്രില്‍ 28 ന് ഝാര്‍ഖണ്ഡ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. എന്നാല്‍, ബിജെപിക്ക് നിരുപാധിക പിന്തുണ നല്‍കാമെന്ന് ഷിബു സോറന്റെ മകന് ഹേമന്ത് സോറന് പാര്‍ട്ടി നേതൃത്തെ അറിയിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.
പിന്നീട് അധികാരം പങ്കിടാമെന്ന് ധാരണയായെങ്കിലും സോറന് അതിനും തയ്യാറാകാതെ കോണ്‍ഗ്രസിന്റെ പി്ന്തുണ തേടുകയായിരുന്നു.
Comments
Story first published: Monday, May 24, 2010, 11:48 [IST]