കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വീറ്റുചെയ്യാന്‍ ലാലു കന്പ്യൂട്ടര്‍ പഠിയ്ക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Lalu Prasad
പ്ടന: രാഷ്ട്രീയക്കാരും ചലച്ചിത്ര താരങ്ങളുമെല്ലാം ഇപ്പോള്‍ വിവിധ ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ സജീവമാണ്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സൈറ്റുകളിലൂടെ ഇവരില്‍ പലരും ആശയവിനിമയം നടത്തുകയും ചിലപ്പോഴൊക്കെ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യുന്നുണ്ട്.

ഇവരില്‍പലരും മുന്നും പിന്നും നോക്കാതെ ഓരോന്ന് പറഞ്ഞ് വാര്‍ത്തകളില്‍ ഇടം നേടുന്ന രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രധാനിയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്.

രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയകളിലും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലും സജീവമാണെങ്കിലും ലാലുവിന് ഇതെല്ലാം ഇപ്പോഴും അകലെയാണ്.

പക്ഷേ അധികം വൈകാതെ ഓണ്‍ലൈനില്‍ സജീവമാകാനാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച റെയില്‍വെ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാഥവ് എന്ന ലാലുജിയുടെ പദ്ധതി.

വനിതാ ബില്‍ പ്രശ്‌നത്തില്‍ യു പി എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ലാലുവിന്റെ സ്ഥാനവും അംഗീകാരങ്ങളും എല്ലാം നഷ്ടപ്പെ്ട്ടു. മുമ്പ് ലാലു വാ തുറക്കുന്നതും നോക്കി ക്യാമറയുമായി നടന്നിരുന്ന മാധ്യമങ്ങള്‍ പോലും ഇ്‌പ്പോള്‍ ലാലുവിനെത്തേടി ചെയ്യുന്നത് വളരെ കുറഞ്ഞിരിക്കുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വീണ്ടും സജീവമാകാനും ഇങ്ങനെ തന്റെ പ്രസ്താവനകളെ വീണ്ടും വാര്‍ത്തകളിലെത്തിക്കാനുമാണ് ലാലുജി ഒരുങ്ങുന്നത്.

പക്ഷെ, പെട്ടെന്ന് ഓണ്‍ലൈന്‍ ലോകത്തെത്താന്‍ ലാലുവിനാകില്ല. കാരണം കമ്പ്യൂട്ടര്‍ ജ്ഞാനം കുറവാണ്. ഇപ്പോള്‍ മക്കളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ പഠിക്കാനുള്ള ഒരുക്കത്തിലാണ് ലാലു.

കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൌസിംഗ് എന്നിവയെല്ലാം പഠിച്ചുക്കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സഹായത്തോടെ കമ്പ്യൂട്ടര്‍ ലോകത്തെ ഓരോകാര്യങ്ങളും താന്‍ ഹൃദിസ്ഥമാക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ലാലു. എന്തായാലും അധികം വൈകാതെ ട്വിറ്ററിലും മറ്റുമായി ലാലുവിന്റെ പൊട്ടിത്തെറി പ്രസ്താവനകള്‍ എത്തുമെന്ന് ചുരുക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X