കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി കടന്ന വനിതാമന്ത്രിയെ പൊലീസ് പിടിച്ചു

  • By Super
Google Oneindia Malayalam News

കാഠ്മണ്ഡു: പ്രധാനമന്ത്രിയെയും രാഷ്ട്രിപതിയെയുമെല്ലാം വഴിതെറ്റിയ്ക്കുന്നതില്‍ വിദഗ്ധരാണ് കേരള പൊലീസ്. ഇനി ഈ ചീത്തപ്പേര് ഉത്തര്‍പ്രദേശ് പൊലീസിനും സ്വന്തം.

ഉത്തര്‍പ്രദേശ് പോലീസ് മന്ത്രിയെ വഴിതെറ്റിയ്ക്കുക മാത്രമല്ല അതിര്‍ത്തി കടത്തി പൊലീസിന്റെ പിടിയിലാക്കുകയും ചെയ്തു. വനിതാ മന്ത്രി വിദ്യാ ചൗദരിയെയാണ് പൊലീസ് വഴിതെറ്റിച്ച് നേപ്പാള്‍ പൊലീസിന്റെ പിടിയിലാക്കിയത്.

ഉത്തര്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഭടന്മാര്‍ക്ക് അബദ്ധം പറ്റിയത്. അറിയാതെ ഇന്ത്യയുടെ അതിര്‍ത്തി കടന്ന് നേപ്പാളിയെത്തിയ മന്ത്രിയും പരിവാരവും നേപ്പാളിലൂടെ 22 കിലോമീറ്ററാണ് പിന്നിട്ടത് .

സായുധ അകമ്പടിയോടെയെത്തിയ മന്ത്രിയെ നേപ്പാള്‍ പോലീസ് തടഞ്ഞു. അറസ്റ്റു ചെയ്യുകയും ചെയ്തു. അവസാനം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെ മന്ത്രിയെ ഇന്ത്യയ്ക്ക് 'കൈമാറുകയായിരുന്നു.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ നാണംകെട്ട കാര്യം അതീവ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒരു നേപ്പാള്‍ പത്രത്തില്‍ വന്ന വാര്‍ത്തയോടെ ഇത് നാട്ടില്‍ പാട്ടായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X