കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിഞ്ഞ ‍‍ജഡങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍

  • By Lakshmi
Google Oneindia Malayalam News

Plane Crash
മംഗലാപുരം: വിമാനാപകടത്തില്‍ മരിച്ച പത്തുപേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മോര്‍ച്ചറിയില്‍. ഉറ്റവര്‍ ആരെന്നറിയാന്‍ കഴിയാത്തതിനാലാണ് മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ത്തന്നെ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത ബന്ധുക്കളുടെ വിലാപം ആശുപത്രിയില്‍ ഹൃദയഭേദഗമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നു.

ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം തിരിച്ചറിയാന്‍ കുറഞ്ഞത് അഞ്ചുദിവസമെങ്കിലുമെടുക്കുമെന്നാണ് സൂചന. ഹൈദരാബാദില്‍നിന്നെത്തിയ സംഘം പരിശോധനക്കായി ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ചു.

സാധാരണ 15 ദിവസം കൊണ്ടാണ് ഡിഎന്‍എ ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിക്കുന്നതെങ്കിലും ബന്ധുക്കള്‍ക്കു മൃതദേഹങ്ങള്‍ വേഗത്തില്‍ വിട്ടുകൊടുക്കാനായി പരിശോധനാ നടപടി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എങ്കിലും പരിശോധനാ ഫലം ലഭിക്കാന്‍ ഒരാഴ്ചയോളം എടുക്കുമെന്നാണ് അധികൃതരുടെ വിശദീകരണം

പൂര്‍ണമായും കത്തിക്കരിഞ്ഞു തിരിച്ചറിയാന്‍ പറ്റാത്ത 10 മൃതദേഹങ്ങളാണ് മംഗലാപുരത്ത് അവശേഷിക്കുന്നത്. ഇതില്‍ ഒരേ മൃതദേഹത്തിന് അവകാശികളായി രണ്ടു കുടുംബങ്ങളെത്തിയത് തര്‍ക്കത്തിനിടയാക്കി.

കാസര്‍ഗോഡ് സ്വദേശി ഉമേഷിന്റെ മൃതദേഹം കര്‍ണാടക സ്വദേശിയുടേതാണെന്നു കരുതി മോര്‍ച്ചറിയിലേക്കു മാറ്റിയത് ഏറെനേരം ആശയക്കുഴപ്പത്തിനിടയാക്കി. പിന്നീട് മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

പടന്നക്കാട്ടെ റിജു ജോണിന്റെ മൃതദേഹത്തില്‍നിന്ന് ഷൂ അഴിച്ചുമാറ്റിയതായി ബന്ധുക്കള്‍ ആരോപിച്ചു.കാസര്‍ഗോഡ് സ്വദേശികളായ ആറുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞു വിട്ടുകിട്ടാനുണ്ട്.

പടന്നക്കാട്ടെ റിജു ജോണ്‍, ഉദുമയിലെ മുഹമ്മദ് അസ്ലം, കല്ലിങ്കലിലെ അബ്ദുള്‍ ബഷീര്‍, ഉപ്പളയിലെ സഹോദരങ്ങളായ മുഹമ്മദ് ബഷീര്‍, അബൂബക്കര്‍ സിദ്ദിഖ്, പരപ്പയിലെ പ്രഭാകരന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X