വിമാനദുരന്തം: വീര്‍സിങ് റായി അന്വേഷിക്കും

വിമാനത്തിന്റെ ബ്ലാക് ബോക്‌സിന്റെ ഭാഗമായ കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു ഇതില്‍നിന്നുള്ള വിവരങ്ങള്‍ ഡിജിസിഎ അധികൃതര്‍ ശേഖരിച്ചുവരുകയാണ്.
അതിനിടെ വിമാനദുരന്തത്തേക്കുറിച്ച് അന്വേഷിക്കാന്‍ ബോയിങ് വിമാനക്കമ്പനിയുടെ വിദഗ്ധ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. എന്‍ജിനീയറിങ് വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥരായ അലന്‍ കാക്ക്‌സിനി, സാള്‍ഡോര്‍ വെലാസ്‌കോ, ടോംഗാര്‍ണര്‍, ജെറി ജെനോവോ ഹാഗ് എന്നിവരടങ്ങുന്ന സംഘം കരിപ്പൂരിലെത്തി റോഡ്മാര്‍ഗം മംഗലാപുരത്തേക്കു പോയി.
ബോയിങ് കമ്പനിയുടെ വിമാനമായിരുന്നു ശനിയാഴ്ച മംഗലാപുരത്ത് അപകടത്തില്‍പ്പെട്ടത്.


Click it and Unblock the Notifications