കോഴിക്കോട്: മതമൗലികവാദം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ വ്യത്യ്‌സത മുഖമാണ് സംഘടയ്ക്കുള്ളഥെന്നും അദ്ദേഹം ആരോപിച്ചു.
അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സംഘടനയായതിനാല്‍ അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കേണ്ടത് കേന്ദ്രമാണ്.
മതേതരത്വത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ നീക്കം കരുതലോടെയാണെന്ന് കോടിയേരി പറഞ്ഞു.