കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരന്‍ പരസ്യപ്രതിഷേധത്തിന് ഒരുങ്ങുന്നു

  • By Lakshmi
Google Oneindia Malayalam News

K Karunakaran
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘനടാതിരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പിനെതിരെ നടക്കുന്ന ഒതുക്കലിനെതിരെ കരുണാകരന്‍ പരസ്യ പ്രതിഷേധത്തിനൊരുങ്ങുന്നു.

പ്രതിഷേധം അറിയിക്കാനായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും ഉമ്മന്‍ ചാണ്ടിയെയും കരുണാകരന്‍ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്. തന്റെ അനുകൂലികളുടെ ഒരു യോഗം വിളിച്ചുചേര്‍ത്ത് കൂട്ടായ്മ ശക്തിപ്പെടുത്താനും കരുണാകരന് പദ്ധതി.

എ, വിശാല ഐ എന്നീ ഗ്രൂപ്പുകള്‍ ചേര്‍ന്ന് സ്ഥാനങ്ങള്‍ പങ്കിട്ടെടുക്കുകയാണെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു. മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പുകള്‍ ഏതാണ്ട് പൂര്‍ണമായപ്പോള്‍ 1000 എണ്ണത്തില്‍ 15ല്‍ കൂടുതല്‍ ഇടത്ത് ഐ ഗ്രൂപ്പിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചിട്ടില്ല. ഐ ഗ്രൂപ്പിന്റെ എം.പിയായ എന്‍.പീതാംബരക്കുറുപ്പിന്റെ ജില്ലയായ കൊല്ലത്തുപോലും ഒരൊറ്റ മണ്ഡലം പ്രസിഡന്റിനേയും ഐ വിഭാഗത്തിന് കിട്ടിയില്ല.

ചില ജില്ലകളില്‍ ഒന്നോ, രണ്ടോ മണ്ഡലം പ്രസിഡന്റുമാരെ മാത്രമാണ് ലഭിച്ചത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ബ്ലോക്ക്, ഡി.സി.സി. തലമെത്തുമ്പോള്‍ തീരെ സ്ഥാനങ്ങള്‍ ഉണ്ടാകില്ലെന്നതാണ് കരുണാകരന്റെ പ്രതിഷേധത്തിന് കാരണം.

സമവായ നിര്‍ദേശത്തോട് ഐ ഗ്രൂപ്പും ആദ്യം യോജിച്ചിരുന്നു. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് ബൂത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഇതില്‍ ഐ ഗ്രൂപ്പിന് ന്യായമായ പരിഗണന ലഭിക്കുകയും ചെയ്തു.

എന്നാല്‍, മണ്ഡലം തിരഞ്ഞെടുപ്പ് വന്നപ്പോള്‍ ഗ്രൂപ്പടിസ്ഥാനത്തിലുള്ള സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ എ, വിശാല ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി. നിലവില്‍ ഐ വിഭാഗത്തില്‍പ്പെട്ട മണ്ഡലം പ്രസിഡന്റുമാര്‍ കുറവാണ്. തല്‍സ്ഥിതി തുടരട്ടേയെന്ന ഫോര്‍മുല വരുമ്പോള്‍ കരുണാകര വിഭാഗത്തിന് തിരിച്ചടിയുണ്ടാകാനുള്ള കാരണവും ഇതാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടുതവണ കരുണാകരന്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. ഐ ഗ്രൂപ്പിന് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടും സംസ്ഥാന നേതൃത്വം അതിന് തയ്യാറാകുന്നില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പരാതി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X