വനിതകള്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയെ രക്ഷിച്ചു
മറയൂര്‍: ചന്ദനക്കൊള്ളക്കാരെ രക്ഷിക്കാനായി വനിതകളടങ്ങിയ സംഘം ഫോറസ്റ്റ് സ്റ്റേഷന് ആക്രമിച്ചു.
മറയൂരിലെ വണ്ണാത്തുറ ചന്ദന റിസര്‍വില്‍ നിന്നും ചന്ദനമരം മുറിച്ചതിന് വനപാലകര്‍ പിടികൂടിയ പ്രതിയെ ഇവര്‍ മോചിപ്പിച്ചു. ഗാര്‍ഡുമാരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചാണ് പത്തോളം വനിതകള്‍ അടങ്ങിയ സംഘം പ്രതിയെ മോചിപ്പിച്ചത്.
പാളപ്പെട്ടിയിലെ ചാപ്ളികണ്ണന് എന്നയാളെയാണ് ഇയാള്‍ താമസിക്കുന്ന കുടിയില്‍നിന്നുള്ള വനിതകള്‍ രക്ഷപ്പെടുത്തിയത്.
മറയൂര്‍ വണ്ണാത്തുറ മുരുകന്‍പാറ ഭാഗത്തുനിന്നു ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ച ചാപ്ളി കണ്ണനെ വനപാലകര്‍ ഓടിച്ചു പിടികൂടുകയായിരുന്നു.
ഇയാളുമായി വനപാലകര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്കു പോകുമ്പോഴാണു ചാപ്ളിയുടെ കുടിയിലുള്ള പത്തോളം വനിതകള്‍ ഗാര്‍ഡുമാരെ ആക്രമിച്ചത്.
ആക്രമണത്തില്‍ പരുക്കേറ്റ ഫോറസ്റ്റ് ഗാര്‍ഡുമാരായ കെ.എം. രാജേഷ്, ജെന്സണ് എന്നിവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വനപാലകര്‍ പിടികൂടിയ ചാപ്ളിയും ഇയാളുടെ ഭാര്യ മാതാലക്ഷ്മിയും വനപാലകര്‍ തങ്ങളെ മര്‍ദിച്ചുവെന്നാരോപിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന പത്തു പേര്‍ക്കെതിരെ വനപാലകര്‍ കേസെടുത്തിട്ടുണ്ട്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications