എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ആര്‍ട് ഓഫ് ലിവിങ്

മംഗലാപുരം വിമാന അപകടത്തെ തുടര്‍ന്ന് ഉള്ളുപതറിയ ജീവനക്കാരെയാണ് ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട് ഓഫ് ലിവിംഗ് കോഴ്‌സിന് ചേര്‍ക്കാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നത്.
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് ആര്‍ട് ഓഫ് ലിവിംഗ് കോഴ്‌സില്‍ പരിശീലനം നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാധവാണ് അറിയിച്ചത്. പ്രധാനമായും കാബിന്‍ ക്രൂ വിഭാഗത്തിലുള്ള ജീവനക്കാര്‍ക്കാണ് ആര്‍ട് ഓഫ് ലിവിംഗ് പരിശീലനം നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കാബിന്‍ ക്രൂ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ 19-25 വയസ്സ് പ്രായപരിധിയിലുള്ളവരാണ്. ഇവരാരും ഇത്തരമൊരു അപകടം മുന്‍പ് കണ്ടിട്ടു പോലുമില്ല. ഈ രം്ഗത്ത് ജോലിചെയ്യുന്നവര്‍ അവര്‍ ആകെ അസ്വസ്ഥരാണ്.
അതിനാലാണ് മംഗലാപുരം, ദില്ലി മുംബൈ, കൊച്ചി തുടങ്ങിയ എയര്‍ ഇന്ത്യ ഓഫീസുകളിലെല്ലാം ആര്‍ട് ഓഫ് ലിവിംഗ് കോഴ്‌സ് തുടങ്ങാന്‍ തീരുമാനിച്ചതെന്നും ജാധവ് വ്യക്തമാക്കി.












Click it and Unblock the Notifications