ഐടി മേഖലയില്‍ വന്‍വിസ ഇളവ്
ദില്ലി: രാജ്യത്തെ വിവരസങ്കേതികവിദ്യാ മേഘലയ്ക്ക് വന്‍ വിസ ഇളവ് പ്രഖ്യാപിച്ചു. ഒരു ഇന്ത്യന്‍ കമ്പനിക്കു 20 വിദേശ പ്രഫഷണലുകളെ മാത്രമെ അനുവദിക്കൂ എന്ന നിലവിലുള്ള നിയന്ത്രണം പൂര്‍ണമായും നീക്കം ചെയ്തു.
പുതിയ നിര്‍ദേശമനുസരിച്ചു എത്ര വിദേശ പ്രഫഷണലുകളെ വേണമെങ്കിലും ജോലിചെയ്യാന്‍ അനുവദിക്കാം. എന്നാല്‍ വരുന്നവര്‍ക്കു കമ്പനികള്‍ തങ്ങള്‍ പൂര്‍ണമായും ഐറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന ഒരു അറിയിപ്പ് നല്‍കിയിരിക്കണം.
കൂടാതെ വിദേശ പ്രഫഷണലിന്റെ വേതനം ഒരു വര്‍ഷം 25000 ഡോളറി(11,25000 രൂപയോളം)ല്‍ കൂടുതലായിരിക്കണമെന്നും നിഷ്‌കര്‍ച്ചിട്ടുണ്ട്.
ഏറ്റവും മിടുക്കരായ പ്രഫഷണുകളെ മാത്രം മതി എന്ന നിബന്ധന പാലിക്കാന്‍ വേണ്ടിയാണു ഈ പരിധി നിശ്ചയിച്ചതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.












Click it and Unblock the Notifications